വള്ളിക്കുന്ന്: അരിയല്ലൂര്‍ തറക്കല്‍ കുളത്തിന് സമീപം വളവില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക്പരിക്കുപറ്റി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടിയില്‍ നിന്നും കടലുണ്ടിയിലേക്ക് വരികയായിരുന്ന ഓട്ടോയുടെ പിറകില്‍ കടലുണ്ടി ഭാഗത്ത് നിന്നുവരുന്ന കാറ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
കാറ് പിറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ തലകീഴായി മറിഞ്ഞു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ ചെട്ടിപ്പടി പ്രശാന്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ പിന്നീട് പരപ്പനങ്ങാടി എ. കെ. ജി. ആസ്പത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.




