HIGHLIGHTS : തിരു: കടല്‍ക്കൊലക്കേസിലെ പ്രതികളായ
തിരു: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍ നിന്നും ഇന്ത്യയിലെക്ക് മടങ്ങി വരാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച നിപാടിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നാണ് നാവികരുടെ തിരിച്ചു വരവിലൂടെ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീംക്കോടതിയോടും, കേന്ദ്ര സര്‍ക്കാരിനോടുമുള്ള നന്ദി കേരള ജനതക്കായി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.


നിയമസഭയില്‍ നാവികരുടെ മടങ്ങിവരവിനെകുറിച്ച് പ്രതേ്യക പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.