അഭിനയ വേനല്‍ക്കാല നാടകോത്സവത്തിന് തുടക്കമായി

എടപ്പാള്‍ : അഭിനയയുടെ 3-ാംമത് വേനല്‍ക്കാല നാടകോത്സവത്തിന് തുടക്കമായി ചലചിത്ര നടന്‍ വി.കെ. ശ്രീരാമന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി പി.പി രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കെ.ടി ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്ഥമ ജോണ്‍സണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ എടപ്പാള്‍ വിശ്വനാഥനെ ആദരിക്കുകയും ചെയ്തു.

തുടര്‍ന്ന് എന്‍എന്‍ പിള്ളയുടെ ശുദ്ധമദ്ധളം എന്ന നാടകം അവതരിപ്പിച്ചു. തിയേറ്റര്‍ ഇനിഷ്യേറ്റീവ് കേരളയാണ് ശുദ്ധമദ്ധളം രംഗത്തെത്തിച്ചത്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേഷക പ്രശംസ ഈ നാടകം പിടിച്ചുപറ്റി. അമല്‍രാജ്, രാജേഷ് ശര്‍മ്മ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി.

6-ാം തിയ്യതി വൈകീട്ട് അഭിനയയുടെ ‘പച്ച ‘ രംഗത്തരങ്ങേറി. ഏറെ ശ്രദ്ധേയമായ ഈ നാടകം സംവിധാനം ചെയ്തത് സുജിത്ത് ഗോപിനാഥാണ്. പൊന്നാനി നാടക വേദിയുടെ ‘ഹാജറ’ യും ശനിയാഴ്ച്ച അരങ്ങിലെത്തി. അബു വളയംകുളം സംവിധാനം ചെയ്ത ഈ നാടകത്തിന്റെ രചന റിയാസിന്റെതാണ്.

7-ാം തിയ്യതി വിശ്വവിഖ്യാത എഴുത്തുകാരനായ ഇറ്റാലിയോ കാല്‍വിനോയുടെ രചനയെ ആസ്പദമാക്കി ഫിറോസ് ഖാന്‍ സംവിധാനം ചെയ്തിട്ടുള്ള വ്യത്യസ്തമായനാടകം ഇന്‍ വിസിബിള്‍ സിറ്റി. വേദി എടപ്പാള്‍ വള്ളത്തോള്‍ കോളേജ് ഓഡിറ്റോറിയം.

Share news
error: Content is protected !!
Scroll to Top