നഴ്‌സമാരുടെ ആത്മഹത്യാഭീഷണി

കോതമംഗലം: കോതമംഗലം   മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ  നഴ്‌സമാരുടെ ആത്മഹത്യാഭീഷണി. മൂന്ന് നഴ്‌സുമാരാണ് ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

നൂറു ദിവസം കഴിഞ്ഞിട്ടും സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അടിസ്ഥാന വേതനം നടപ്പാക്കുക, മൂന്നു ഷിഫ്റ്റ് നടപ്പാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിച്ചത്.

നഴ്‌സുമാരും നാട്ടുകാരു ചേര്‍ന്ന് ആലുവ മൂന്നാര്‍ റോഡ് ഉപരോധിക്കുകയാണ്‌ വന്‍ജനാവലിയാണ് ആശുപത്രി പരിസരത്ത് തിങ്ങി കൂടി യിരിക്കുനത്.  കോതമംഗലത്തെ കടകള്‍ മുഴുവന്‍ സമരത്തിന്റെ ഭാഗമായി നാട്ടുകാര്‍ അടപ്പിക്കുകയാണ്.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തു ക്യാംപ് ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top