HIGHLIGHTS : കൊച്ചി:
കൊച്ചി: വീട്ടമ്മയുടെ നഗ്നഫോട്ടോ മൊബൈല്‍ഫോണിലെടുത്ത് അത് കാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍ത്സംഘം ചെയ്തു എന്ന പാരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെ തമ്പാനൂര്‍ പോലീസ് പിടികൂടി.
കൊല്ലം പാരിപ്പള്ളി കെ എല്‍ ഫ്‌ളാറ്റില്‍ താമിക്കുന്ന രജീഷ് സുഗുണനാണ്(27) അറസ്റ്റിലായത്.
തിരൂര്‍ സ്വദേശിനിയും ഇപ്പോള്‍ എറണാകുലത്ത് താമസിക്കുന്ന വീട്ടമ്മയാണ് പീഡനത്തിനിരയായത് 2008 ഡിസംബറിലാണ് വിഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന രജീഷ് ഇവരുമായി സൗഹൃദം നടിച്ച് ഇവരെ വലിയിലാക്കിയത്. സൗഹൃദത്തിന്റെ മറവില്‍ രജീഷ് ഇവരുടെ നഗ്ന ചിത്രങ്ങളും എടുത്തിരുന്നു. പിന്നീട് വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവിനെയും മക്കളെയും നാട്ടുകാരെയും ഈ ഫോട്ടോ കാണിക്കുമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പലതവണകളായി ആയിരക്കണക്കിന് രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു.
ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വീട്ടമ്മ തിരുവന്തപുരും തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ പിന്നീട് വഞ്ചിയൂരുള്ള ഒരു വീട്ടില്‍ വെച്ച് പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.