Section

malabari-logo-mobile

നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ്

HIGHLIGHTS : ദില്ലി: സ്ത്രീകള്‍ക്കാശ്വാസമായ് സ്ത്രീകള്‍ക്ക് മാത്രം യാത്രചെയ്യാവുന്ന ബസുകള്‍

ദില്ലി: സ്ത്രീകള്‍ക്കാശ്വാസമായ് സ്ത്രീകള്‍ക്ക് മാത്രം യാത്രചെയ്യാവുന്ന ബസുകള്‍ വരുന്നു. പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ക്കുമാത്രമായി ബസ് സര്‍വ്വീസ് തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഇത്തരത്തിലൊരു ആശ യം കൊണ്ടുവന്നത്. ഈ പുതിയ ആശയത്തിന്റെ സാധ്യത പരിശോധിതക്കാനായി സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനുപുറമെ നഗരങ്ങളില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ബസ്സുകള്‍ക്കും നഗര ബസ് സര്‍വീസുകള്‍ക്കുള്ള നിബന്ധന പ്രകാരമുള്ള ഇന്റലിജന്‍സ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം(ഐടിഎസ്) മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഓട്ടോറിക്ഷകളുടെയും ടാക്‌സികളുടെയും ഗതാഗതം ശാസ്ത്രീയമായി പരിഷ്‌കരിക്കാനും നഗരവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓട്ടോ ടാക്‌സി ഗതാഗത സംവിധാനം കൂടുതല്‍ സുരക്ഷിതവും സൗഹൃദപരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.

ഇതിനെല്ലാം പുറമെ ജെഎന്‍എന്‍യുആര്‍എം പദ്ധതിയനുസരിച്ച് അനുവദിച്ചിട്ടുള്ള ബസ്സുകള്‍ നഗര ബസ്് നിബന്ധനകള്‍ക്ക് അനുസൃതമായി വാങ്ങിയവയായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!