തമിഴിലും ബോളിവുഡിലും വേറിട്ട അഭിയത്തിലൂടെ യുവതാരങ്ങളില്‍ ഒന്നാമനായ ധനുഷിന്റെ നായികയാവാന്‍ തനിക്ക് നേരമില്ലെന്ന് ഹന്‍സിക. മിക്ക യുവ നായികമാരും ധനുഷിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കെയാണ് ധനുഷിന്റെ കഴിവും പ്രശസ്തിയും ഒന്നും തനിക്ക് യാതൊരു പ്രശ്നവുമില്ല എന്ന തരത്തില്‍ ഹന്‍സികയുടെ വെളിപ്പെടുത്തല്‍.
ധനുഷിന്റെ തന്നെ ചിത്രമായ മാപ്പിളെയിലൂടെയാണ് ഹന്‍സിക തമിഴ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന് ധനുഷിന്റെ അഭിനയത്തെ പറ്റിയും മറ്റും വാതോരാതെ സംസാരിച്ചിരുന്ന ഹന്സികയാണിപ്പോള് നിലപാട് മാറ്റിയിരുക്കുന്നത്.
ഇത്തരത്തില്‍ ഹന്‍സിക നിലപാട് മാറ്റാന്‍ കാരണമായത് ഹന്‍സികയുടെ കാമുകനും ധനുഷിന്റെ മുഖ്യ എതിരാളിയുമായ സിംമ്പുവാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. എന്നാല്‍ തനിക്ക് സമയമില്ലാത്തതുകൊണ്ടു മാത്രമാണ് താന്‍ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ഹന്‍സിക പറയുന്നത്. എന്നാല്‍ കാര്‍ത്തിക് നായകനാവുന്ന ബിരിയാണി എന്ന ചിത്രത്തിലാണ് ഹന്‍സിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ശേഷം സിമ്പു നായകനാവുന്ന മൂന്ന് ചിത്രങ്ങളിലാണ് ഹന്‍സിക അഭിനയിക്കുന്നത്. സിമ്പുവിന്റെ ഇടപെടലാണ് ഹന്‍സികയുടെ മനം മാറ്റത്തിന് പിറകിലെന്നാണ് തമിഴ് സിനിമാലോകത്തെ അടക്കം പറച്ചില്.




