HIGHLIGHTS : യു. കലാനാഥന്‍ ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടുത്തം പ്രപഞ്ചോല്പത്തി

യു. കലാനാഥന്‍
9447626743
ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടുത്തം പ്രപഞ്ചോല്പത്തി സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും ഏറ്റവും ശരിയായതും വസ്തു നിഷ്ഠവുമായി നിര്‍ണ്ണയിക്കാനും പര്യാപ്തമാകും എന്നുറപ്പാണ്.
ദൈവകണം എന്ന പേര് ഒരു മാധ്യമ നാമകരണം മാത്രമാണെന്ന് ‘ദി ഗോഡ് പാര്‍ട്ടികള്‍; പ്രപഞ്ചം ഉത്തരായനമെങ്കില്‍ ചോദ്യം എന്താണ് ?’ എന്ന പോപ്പുലര്‍ സയന്‍സ് ഗ്രന്ഥത്തിലാണ് ലിയോണ്‍ ലിഡര്‍മാന്‍ ആദ്യമായി തുറന്ന് പറഞ്ഞത്. പബ്ലിഷര്‍ക്ക് വേണ്ടിയാണ് ‘ God Damn Particle’.(ദൈവ ശപ്തകണം) എന്ന നാമം മാറ്റിയെഴുതിയത്. ദൈവശപ്തകണമാണെന്ന അര്‍ത്ഥമാണ്, പ്രപഞ്ച സൃഷ്ടി സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കൂടുതല്‍ ഉചിതം.
അതായത് ദൈവകണത്തില്‍ ‘ ദൈവ’ മില്ല എന്നു തന്നെ. ‘ പ്രപഞ്ചോല്പത്തി സംബന്ധിച്ച മതാത്മക ധാരണകളേയും സങ്കല്പങ്ങളേയും തകിടം മറിക്കാന്‍ പോന്നത് എന്ന് കരുതാവുന്ന വിശാല അറിവുകളുടെ ലോകത്തേക്കാണ് ഹിഗ്‌സ് ബോസണ്‍ ഇന്നത്തെ ശാസ്ത്രലോകത്തെ നയിക്കുന്നത്. ദൈവകണം എന്നാണ് പേരെങ്കിലും ദൈവ നിര്‍മിതമാണ് പ്രപഞ്ചം എന്ന വ്യവസ്ഥാപിത മതങ്ങളുടെ ഉല്പത്തി പുരാണങ്ങളുടെ അടിത്തറത്തന്നെ തകര്‍ക്കുന്നതാണ് ഈ കണ്ടുപിടുത്തം.
1974 ല്‍ ഇന്ത്യക്കാരനായ സത്യേന്ദ്ര നാഥ് ബോസ് ചൂണ്ടിക്കാട്ടിയ ഈ കണികയാണ് CERN എന്ന പ്രഗത്ഭ ഗവേഷണ സ്ഥാപനം ഇപ്പോള്‍ 99.99% സത്യമാണെന്ന് വസ്തുനിഷ്ടമായി സ്ഥിരീകരിച്ചത്. പീറ്റര്‍ ഹിഗ്ഗ്‌സ് ആണ്് ഈ കണ്ടെത്തലിന്റെ പിതാവ്. റിസര്‍ച്ച് ഫലം പ്രഖ്യാപിച്ചപ്പോള്‍ അദേഹത്തിന്റെ നേത്രങ്ങള്‍ കണ്ണീരണിഞ്ഞത് ആത്മസംതൃപ്തിയുടെ സാന്ദ്രത മൂലമായിരിക്കും.
മതങ്ങളുടെ പ്രപഞ്ചോല്പത്തി സിദ്ധാന്തങ്ങളില്‍ ‘ ദൈവകണ” പരാമര്‍ശമില്ല തന്നെ. ‘സ്വര്‍ഗങ്ങളും ഭൂമിയും ആറ് ദിവസങ്ങളില്‍ സ്ൃഷ്ടിച്ചു. പിന്നെ അല്ലാഹു സിംഹാസനത്തിലിരുന്നു. അദേഹത്തിന്റെ സിംഹാസനങ്ങള്‍ വെള്ളത്തിന്മേലായിരുന്നു ‘ (X-5 ,XI-7..ഖുര്‍ആന്‍). ബൈബിളില്‍ നിന്ന് കടമെടുത്തതാണ് ഈ ആശയം!
”ആയിരം ശിരസ്സും ആയിരം കണ്ണുകളും ആയിരം പാദങ്ങളുമുള്ള ആ മഹാപുരുഷന്‍ (ബ്രഹ്മാവ്) ഭൂമിയുടെ എല്ലാ ഭാഗത്തും കവിഞ്ഞു നില്ക്കുന്നു’ ആദി പുരുഷനില്‍ നിന്ന് മനുഷ്യരും പ്രകൃതിയും മാറ്റം രൂപപ്പെട്ടു. ( ഋഗ്വേദം മണ്ഡലം10, സൂക്തം90)
ഇതെല്ലാം മാനസിക വ്യാപാര സൃഷ്ടികള്‍ മാത്രം. പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ആറ്റോമിക്ക് ഫിസിക്‌സിലെ സുപ്രധാന ഘടകമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. ദ്രവ്യത്തിന് പിണ്ഡം ഉണ്ടായതും ഗ്രാവിറ്റി ചേര്‍ന്ന് ഭാരം ഉണ്ടായതും വ്യക്തമാക്കാന്‍ ഇത്് വഴി തുറന്നു. ഇത് ആത്യന്തികമായി പ്രപഞ്ചോല്പത്തി രീതി തെളിയിക്കും.
കോടികള്‍ ചെലവഴിച്ച് CERN ല്‍ നടത്തിയ ഗവേഷണ ലക്ഷ്യം തന്നെ ബിഗ് ബാങ് (മഹാവിസ്‌ഫോടനം) സംബന്ധിച്ച ശാസ്ത്ര നിഗമനങ്ങള്‍ക്ക് തെളിവ് ശേഖരിക്കുകയായിരുന്നു. ഇതാകട്ടെ മതങ്ങളുടെ ഉല്പത്തി സിദ്ധാന്തങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ശാസ്ത്രത്തിന്റെത്തിന്റെ സ്റ്റാന്റേര്‍ഡ് മോഡല്‍, ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിദ്ധ്യത്തോടെ അജയ്യമായിരിക്കുന്നു ! മതങ്ങളുടെ മരണമണിയാണ് ദൈവശപ്ത കണം!.