ദില്ലി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണം; ശശി തരൂര്‍

HIGHLIGHTS : ദില്ലി : ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച്

ദില്ലി : ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുെട പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പേരുവെളിപ്പെടുത്താമെന്ന് അദേഹം ട്വിറ്ററിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. നിയമഭേദഗതിക്കായ് പേര് നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

തരൂരിന്റെ ഈ ആവശ്യത്തിനെതിരെ ബിജെപിയും ദേശീയ വനിതാ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. അതെ സമയം തരൂരിന്റെ ആവശ്യത്തെ പിന്‍തുണച്ച് കിരണ്‍ ബേദി പ്രതികരിച്ചു.

sameeksha-malabarinews

നിലവിലുള്ള നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!