ദില്ലി ആര്‍ട്ട് ഗ്യാലറിയിലെ ചിത്രങ്ങള്‍ക്കെതിരെ വിഎച്ച്പി

HIGHLIGHTS : ദില്ലി: ദി്ല്ലി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന

ദില്ലി: ദി്ല്ലി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ലൈംഗികത ആരോപിച്ച് ചിത്രങ്ങള്‍ക്കെതിരെ വിഎച്ച്പി രംഗത്ത്.

ഗ്യാലറിയില്‍ ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്ന ‘ദ നേക്കഡ് ആന്റ് ദി ന്യൂഡ്’ എന്ന എക്‌സിബിഷനെതിരെയാണ് വിഎച്ച്പി തിരിഞ്ഞിരിക്കുന്നത്.

തിങ്കളാഴ്ച ഗ്യാലറിയിലെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ താത്കാലികമായി ഗ്യാലറി അടപ്പിച്ചു. പിന്നീട് പോലീസ് സംരക്ഷണയിലാണ് പ്രദര്‍ശനം തുടര്‍ന്നത്.

ഫെബ്രുവരി 2ന് ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രശസ്ത ചിത്രകാരന്‍മാരായ കരാംകര, ഗൗത് ,ആര തുടങ്ങിയവരുടെ 250 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം മാര്‍ച്ച് 2 വരെ നീണ്ടു നില്‍ക്കും.

മനുഷ്യ ശരീരങ്ങളാണ് ചിത്രങ്ങളുടെ വിഷയമെന്നും. യാതൊരു ചിത്രങ്ങളും മാറ്റുന്ന പ്രശ്‌നമില്ലെന്നും ദില്ലി ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍ ആശിഷ് ആനന്ദ് അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!