HIGHLIGHTS : ദില്ലി: ഹോളി ദിനത്തില്‍
ദില്ലി: ഹോളി ദിനത്തില്‍ ദില്ലി ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍ അറസ്റ്റിലായി. അറസ്റ്റിലായ ഭീകരാര്‍ ഹിസ്ബുള്‍ മുജാഹിദി സംഘടനയില്‍പ്പെട്ടവരാണ്. ദില്ലിയില്‍ നിരവധി ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നെലെ ഖൊരക് പൂരില്‍ അറസ്റ്റിലായ ഭീകരരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അനേ്വഷണത്തിലാണ് ജുമാമസ്ജിദ് പ്രദേശത്ത് നിന്നും മറ്റൊരു ഭീകരനെയും ആയുധങ്ങളും കണ്ടെടുത്തത് ഇയാള്‍ ജുമാമസ്ജിദിന് സമീപത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇയാളില്‍ നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങളും മറ്റ് ഉഗ്ര സ്ഫോടക വസ്തുക്കളും കണ്ടെത്തി. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി.


സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെങ്ങും കനത്ത സുരക്ഷയും തിരച്ചിലും തുടങ്ങുകയാണ്.