HIGHLIGHTS : ദില്ലിയില്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കൂട്ടിക്ക് നീതി
ദില്ലി : ദില്ലിയില്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കൂട്ടിക്ക് നീതി ലഭിക്കണമെന്നാവിശ്യപ്പെട്ട് സമരം ചെയ്ത യുവജനങ്ങളെ ക്രൂരമായി ലാത്തിചാര്‍ജ്ജ് ചെയ്ത പോലീസ് നടപടിയെ ന്യായീകരിച്ചും പ്രതിഷേധക്കാരോട് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതിരുന്നതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രക്ഷോഭകരെ മാവോയിസ്റ്റ്കളോട് ഉപമിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.
ജനങ്ങളുടെ രോഷം തനിക്ക് മനസ്സിലാവുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ സമരം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് സര്‍ക്കാരിന് നോക്കി നില്‍ക്കാനാവില്ലന്നെും അദ്ദേഹം വ്യക്തമാക്കി.