HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: ഞായറാഴ്ച രാത്രിയില്‍ തേജസ് ദിനപത്രത്തിന്റെ ലേഖകനായ ഹമീദിനെ ആക്രമിച്ചതില്‍ പരപ്പനങ്ങാടി പ്രസ് ഫോറം പ്രതിഷേധിച്ചു.
ഹമീദിനെ വീട്ടില്‍ കയറി ആക്രമിച്ച ചിറമംഗലം സ്വദേശി അബ്ദുല്‍ ഹമീദിനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് പ്രസ് ഫോറം ആവിശ്യപ്പെട്ടു.
പ്രസ്‌ക്ലബ് പ്രസിഡന്റ് സിപി വല്‍സന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇഖ്ബാല്‍ മലയില്‍,ബാലന്‍ വള്ളിക്കുന്ന്, അഹമ്മദുണ്ണി, ഹംസ കടവത്ത്, കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു.
ഹമീദിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്