തീവണ്ടികളില്‍ എസി നിരക്ക് വര്‍ദ്ധിപ്പിക്കും.

ദില്ലി: തീവണ്ടികളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ എസി നിരക്ക് വര്‍ദ്ധിപ്പിക്കും. യാത്രക്കാര്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. 3.7 ശതമാനമാണ് സേവന നികുതി. ഇതോടെ എസി ഫസ്റ്റ്ക്ലാസ്, എക്‌സിക്യുട്ടീവ് ക്ലാസ്, 2 ടയര്‍, 3 ടയര്‍, എസി ചെയര്‍കാര്‍ എന്നിവയ്ക്കാണ് നിരക്ക് വര്‍ദ്ധന.

മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കും ഈ വര്‍ദ്ധന ബാധകമാണ്. അധികതുക റെയില്‍വേ സ്റ്റേഷനുകളിലോ, റിസര്‍വേഷന്‍ ബുക്കിങ് ഓഫീസിലോ, ട്രെയിനിലെ ടിടിഇ മാരുടെ കൈയിലോ ഏല്‍പ്പിക്കണം.

തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയതോടെയാണ് സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ത്വരിതപ്പെടുത്തിയത്. ചരക്കു കടത്തിനും റെയില്‍വേ സേവന നികുതി ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കലാകും.

Share news
error: Content is protected !!
Scroll to Top