തിരൂര്‍ :അത്തഫണ്ട് എന്ന പേരില്‍ ലക്ഷങ്ങളുടെ കുറിനടത്തി വന്ന യൂവാവിനെ കാണാനില്ലെന്ന് പരാതി. തിരൂര്‍ തൃപങ്ങോട് തലക്കാട് മേഖലകളില്‍ ഓണഫണ്ട് അടക്കമുള്ള നിരവധി കുറികളാണ് ഇയാള്‍ നടത്തിവന്നിരുന്നത്. സാധാരണരീതിയില്‍ ഓണം ആഘോഷിക്കാനായി അത്തനാളില്‍ പണം തിരികെ നല്‍കുമെന്നതാണ് ഈ കുറിയുടെ പ്രത്യേകത.
എന്നാല്‍ ഓണം കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍് നിക്ഷേപകര്‍ നടത്തിയ അന്വേഷണത്തിലാണ് കുറി നടത്തിപ്പുകാരന്‍ മുങ്ങിയ വിവരമറിയുന്നത്. ഇയാളെ പത്തുദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ തന്നെ പോലീസില്‍ പതാതിപെട്ടിട്ടുണ്ട്..
ഓരോ ആഴ്ചയിലും 250, 200, 150,100 രൂപ വീതമായിരുന്ന പിരിച്ചിരുന്നത്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന സ്ത്രീകളടക്കമുള്ള സാധാരണക്കാരാണ് ഈ കുറികളില്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കുറി നടന്നുവരുന്ന കുറിയാണിത്.




