തിരൂരില്‍ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഒരു മരണം

   ഇടിച്ച കാര്‍ നിര്‍ത്താതെ പോയി
തിരൂര്‍ റോഡ് മുറിച്ച് കടക്കവെ വൃദ്ധ ദമ്പതിമാരെ കാറിടിച്ച് ഭര്‍ത്താവ് മരിച്ചു. തിരൂര്‍ ചെറിയേരി പറമ്പില്‍ മദനഗോപലനാ(76)ണ് മരിച്ചത്. പരിക്കേറ്റ ഭാര്യഹൈമാവതി(63)യെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിന് മുന്‍വശം റോഡില്‍ വച്ച് ഞായറാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്.
തിരൂര്‍ ഭാഗത്തു നിന്ന് തെക്കോട്ട് വന്ന കാറാണ് ഇവരെ ഇടിച്ചിട്ടത്. അപകടശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി..

Share news
error: Content is protected !!
Scroll to Top