തിരൂരില്‍ കഞ്ചാവ് ചെടി കണ്ടെത്തി

തിരൂര്‍: തിരൂരിനടുത്ത് തെക്കന്‍ കുറ്റൂരിലേ കാഞ്ഞിരക്കോല്‍ സ്‌കൂളിനടുത്താണ് വളര്‍ന്ന് പാകമായ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ എകസൈസ് സംഘം നടത്തിയ റെയഡിലാണ് ചെടികള്‍ കണ്ടത്.

ചെടികള്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റ്രര്‍ ചെയ്തു. ആരാണ് ഇതിവിടെ വെച്ചുപിടിപ്പിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്..

ചെടികള്‍ക്ക്് ഏകദേശം അഞ്ച് മാസം പ്രായം വരും. റെയ്ഡിന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top