HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി. ജനവരി 14 മുതല്‍ 20 വരെ മലപ്പുറത്തായിരിക്കും സ്‌കൂള്‍ കലോത്സവം നടക്കുക. നേരത്തെ കലാമേള വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ നടത്താനായിരുന്നു തീരുമാനം. തിരൂരങ്ങാടിയില്‍ ഇത്തരമൊരു മേള നടത്തുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടായിരിക്കും പ്രധാനവേദി.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവും
