HIGHLIGHTS : തിരു : തിരുവനന്തപുരം വിജെടി ഹാളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന
തിരു : തിരുവനന്തപുരം വിജെടി ഹാളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും. ലാത്തിചാര്‍ജില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി ബജുവടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിന്റെ അടിയില്‍ പരിക്കേറ്റു.
എസ്എഫഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്ണം എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്.

ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതകത്തിും ശേഷം പോലീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലേക്ക്് കടന്നാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നന്ദാവനം പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.
ഇതറിഞ്ഞ് സ്ഥലത്തെത്തിയ കൊടിയേരി ബാലകൃണന്റെ നേതൃത്വത്തില്‍ ഇടത് നേതാക്കള്‍ ക്യാമ്പിന് മുന്നില്‍ കുത്തിയിരുപ്പ് സമരം തുടങ്ങി. പിന്നീട് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ ആഭ്യന്തരമന്ത്രിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിട്ടയക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.