HIGHLIGHTS : കൊച്ചി: ഇന്ന് മുതല്‍ സംസ്ഥാനത്ത് തിയറ്റര്‍ ഉടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി.
കൊച്ചി: ഇന്ന് മുതല്‍ സംസ്ഥാനത്ത് തിയറ്റര്‍ ഉടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ സാഹചര്യത്തില്‍ നിലവിലെ സര്‍വീസ് ചാര്‍ജ്ജായ രണ്ടു രൂപയില്‍ നിന്നും അഞ്ചുരൂപയാക്കി സര്‍വീസ് ചാര്‍ജ്ജ് ഉയര്‍ത്തുത. കൂടാതെ തിയറ്ററുകളില്‍ നിന്നും പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള സാംസ്‌ക്കാരിക ക്ഷേമനിധി വിഹിതം പിരിച്ചെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തിയറ്റര്‍ ഉടമകള്‍ സമരം തുടങ്ങിയിരിക്കുന്നത്.
മന്ത്രി കെ ബി ഗണേഷ് കുമാറുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചത്.
അതെ സമയം സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള ബി ക്ലാസ് തിയറ്ററുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.