താനൂര്‍: കെ പുരം പുത്തന്‍തെരുവില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 8.30 ന് പുത്തന്‍തെരു പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഇരുവശത്തുനിന്നും കടന്നുവന്ന ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരായ തിരൂര്‍ ഇല്ലത്തപ്പാടം പുന്നയില്‍ റിയാസ്(25), ഭാര്യ റജീന(21), മകള്‍ റിഫ(3), ഗുഡ്സ് ഡ്രൈവര്‍ മൂലക്കല് സ്വദേശി കൊല്ലടത്തില്‍ അലി(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റിഫയെ കോഴിക്കോട് മെഡിക്കല്കേളേജിലും മറ്റുള്ളവരെ മൂലക്കല് ബിഎംഎച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.





