HIGHLIGHTS : ദില്ലി: ഡീസല്‍ വില വര്‍ദ്ധനവും ചില്ലറവ്യാപാരമേഖലയില്‍

ദില്ലി: ഡീസല്‍ വില വര്‍ദ്ധനവും ചില്ലറവ്യാപാരമേഖലയില്‍ സ്വകാര്യ നിക്ഷേപം, പാചകവാദകം പരിമിതപ്പെടുത്തല്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ എല്ലാ തീരുമാനങ്ങളെയും ന്യായീകരിച്ച്‌കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ന് വൈകീട്ട് ദൂര്‍ദര്‍ശനിലൂടെയും ആകാശവാണിയിലൂടെയും രാജ്യത്തെ ജനങ്ങളോടു നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
1991 ലെതു പോലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സബ്‌സീഡി കുറയ്ക്കുകയല്ലാതെ നിവര്‍ത്തിയില്ലെന്നും വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും പണം അത്യാവശ്യമാണെന്നും ഇവിടെ പണം കായ്ക്കുന്ന മരമില്ലെന്നും പ്രധാനമന്ത്രി.
ഡീസല്‍ 17 രൂപ വര്‍ദ്ധിപ്പിക്കേണ്ടതായിരുന്നു വെന്നും 5 രൂപമാത്രമാണ് ഇപ്പോള്‍ കുട്ടിയിട്ടുള്ളതെന്നുമാണ് പ്രധാനമന്ത്രിയുടെ വാദം.
ആഡംബരവാഹനങ്ങള്‍ക്കാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അത് സാധാരണക്കാരെ ബാധിക്കില്ല. യുപിഎ സര്‍ക്കാര്‍ ദരിദ്രരായ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കില്ല. പാവങ്ങളുടെ സര്‍ക്കാരായതിനാല്‍ മണ്ണെണ്ണ വില ഉയര്‍ത്തിയിട്ടില്ല. വര്‍ഷം 6 സിലിണ്ടര്‍ മാത്രമാണ് സാധാരണക്കാര്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക പരിഷ്കാരം രാജ്യത്തിനുവേണ്ടിയാണ്. ജനങ്ങളെ സത്യമറിയിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ കുഴങ്ങരുത്.
നിലവില്‍ കോണ്‍ഗ്രസ്സും സര്‍ക്കാരും ഉയര്‍ത്തുന്ന വാദങ്ങളല്ലാതെ പുതുതായൊന്നും പ്രധാനമന്ത്രി ഇന്ന് പറഞ്ഞിട്ടില്ല. ഡീസല്‍ ഉപയോഗിക്കുന്നത് ആഢംബര്കകാറുകള്‍ക്കാണെന്ന് പറയുമ്പോള്‍ റെയില്‍വേ, ട്രക്ക്, ബസ്സ്, ലോറി, തുടങ്ങിയ ഡീസല്‍ വഹനങ്ങള്‍ ഉഫയോഗിക്കുന്തുവഴി സാധരണക്കാരനിലേക്ക് അധികഭാരം ചുമത്തപ്പെടുന്നതിനെ കുറിച്ച് ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല.