ഡിവൈഎഫ്‌ഐ സമ്മേളനത്തിന് കൊടിയുയര്‍ന്നു


തിരൂര്‍ : സാമ്രാജത്വവിരദ്ധ സമരപോരാട്ടങ്ങളുടെ സ്മരണകളുറങ്ങുന്ന തിരൂരില്‍ പോരാട്ടവീര്യമുള്ള യുവതയുടെ പ്രതിനിധികളായ ഡിവൈഎഫ്‌ഐയുടെ ജീല്ല സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം തിരൂര്‍ നഗരസഭ സ്റ്റേഡിയത്തിലൊരുക്കുയ ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ സിപിഐഎം ഏരിയസ്‌ക്രട്ടറി എ ശിവദാസന്‍ പതാകയുയര്‍ത്തിയതോടെയാണ് ഡിവൈഎഫ്‌ഐയുടെ 12 ാംസ ജില്ലാ സമ്മേളനത്തിന് തുടക്കമായത്.

കീഴാറ്റൂര്‍ വളാഞ്ചേരി, കാളികാവ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ പതാക കൊടിമരജാഥകള്‍ താഴേപ്പാലത്ത സംഗമിച്ച് സമ്മേളനനഗരിയിലേക്ക് നീങ്ങുകയായിരുന്നു.
പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച റാലിയും പൊതുസമ്മേളനവും നടക്കും

Share news
error: Content is protected !!
Scroll to Top