HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ഗെയ്റ്റിന്
പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ഗെയ്റ്റിന് വടക്കു വശത്ത് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. മാധവാനന്ദം
ഹയര്‍സെക്കന്ററി സ്കൂളിലെ 6-ാം തരം വിദ്യാര്‍ത്ഥിനി ജിഷാന(11) ആണ്. വെകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണമായ സംഭവമുണ്ടായത്.

കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ്സാണ് ഇടിച്ചത്. ജിഷാനയടക്കം മൂന്ന് കുട്ടികളാണ് റെയ്ലിലൂടെ നടന്നുവരവെയാണ് അപകടമുണ്ടായത് ട്രെയിന്‍ കണ്ട് പെട്ടെന്ന് കുട്ടികള്‍ ട്രാക്കില്‍ നിന്ന്് താഴേക്ക് ചാടിയെങ്ങിലും ജിഷാന അപകടത്തില്‍ പെടുകയായിരുന്നു. മറ്റു രണ്ടുകുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇരട്ടപാതയായതിനാല് ഒരുവശത്തുകൂടി പോകുന്ന ട്രെയ്നിന്റെ ശബ്ദം മൂലം പിന്നില്‍ നിന്ന് വന്ന് ട്രെയിന്‍ അടുത്തെത്തിയപ്പോഴാണ് കുട്ടികള്‍ അറിഞ്ഞത്.
പുളിക്കല്‍ ജബ്ബാര്‍ സൗദാബി ദമ്പതികളുടെ മകളായ ജിഷാന കുട്ടിയുടെ ഉമ്മയുടെ പിതാവായ തലാഞ്ചേരി കുഞ്ഞിമൊയ്തീന്റെ കുപ്പി വളവിലുള്ള വീട്ടില്താമസിച്ചാണ് പഠിക്കുന്നത്. മുഹമ്മദ് ജാഫിന്‍ ഷാ സഹോദരനാണ്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം വെള്ളിയാഴ്ച്ച പിതാവ് ജബ്ബാറിന്റെ നാടായ വേങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും നടക്കുക.