Section

malabari-logo-mobile

ട്രെയിന്‍ ടിക്കറ്റ് ഇനി എസ്എംഎസ് വഴി ബുക്ക് ചെയ്യാം

HIGHLIGHTS : ദില്ലി: ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ മൊബൈല്‍ എസ് എം എസ് വഴി ബുക്ക് ചെയ്യാം

ദില്ലി: ട്രെയിന്‍ ടിക്കറ്റ് ഇനി മുതല്‍ മൊബൈല്‍ എസ് എം എസ് വഴി ബുക്ക് ചെയ്യാം. ജൂലൈ ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ഇതിനായുള്ള നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പ്രഖ്യാപിക്കും. ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവര്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ഏതെങ്കിലും ബാങ്കിലും നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. അപ്പോള്‍ ബാങ്കില്‍ നിന്നും മൊബൈല്‍ വഴി പണം കൈമാറാനുള്ള തിരിച്ചറിയല്‍ കാര്‍ഡും പാസ് വേര്‍ഡും ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രെയിന്‍ നമ്പര്‍, സ്റ്റേഷനുകള്‍, ക്ലാസ്, തിയ്യതി, യാത്രക്കാരന്റെ പേര്, വയസ്, എന്നിവ ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക നമ്പറിലേക്ക് എസ്എംഎസ് ചെയ്യണം. ലഭ്യതയനുസരിച്ച് ടിക്കറ്റ് ഉറപ്പായാലും ഇല്ലെങ്കിലും മെബൈലിലേക്ക് എസ്എംഎസ് വരും. ടിക്കറ്റ് ഉറപ്പാവുകയാണെങ്കില്‍ എസ്എംഎസ് വഴി പണം അടക്കാം. എല്ലാ മൊബൈല്‍ കണക്ഷനുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

sameeksha-malabarinews

എസ്എംഎസിന് 3 രൂപ വരെയാണ് ഈടാക്കുന്നത്. 5000 രൂപക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 5 രൂപയും അതിനു മുകളിലുള്ള ബുക്കിങ്ങിന് 10 രൂപയും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!