HIGHLIGHTS : തിരൂരങ്ങാടി: ഏആര്‍ നഗര്‍ വലിയ പറമ്പിലെ പരേതനായ പുളിശ്ശേരി മമ്മദുവിന്റെ മകന് യാക്കൂബ് (47) ആണ് മരിച്ചത്.
തിരൂരങ്ങാടി: ഏആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ കാറിടിച്ച് മരിച്ചു. ഏആര്‍ നഗര്‍ വലിയ പറമ്പിലെ പരേതനായ പുളിശ്ശേരി മമ്മദുവിന്റെ മകന് യാക്കൂബ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6 നാണ് അപകടം.
ജിദ്ദയിലെ മദീന റോഡിലെ റഹീല്‍ എന്ന സ്ഥലത്തുള്ള സ്ഥാപനത്തില്‍ നിന്ന് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് നടന്നു പോകുമ്പോളാണ് അപകടം ഉണ്ടായത്. 20 വര്‍ഷമായി യാക്കൂബ് വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ആറു മാസം മുമ്പാണ് യാക്കൂബ് നാട്ടില്‍ വന്ന് പോയത്.

മാതാവ് ഫാത്തിമ. ഭാര്യ : സീനത്ത്. മക്കള്‍ : ഹുസ്ന,നിയാസ്,ഹാജിയ,ഷിഫ,നൗഫിയ
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്.