HIGHLIGHTS : ദില്ലി : രാജ്യത്ത് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ
ദില്ലി : രാജ്യത്ത് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. 31 ശതമാനം എംഎല്‍എമാരും എംപിമാരും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ.് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ഇവര്‍തന്നെ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇവരില്‍ 641 പേര്‍ ബലാല്‍സംഘം,കൊലപാതകം,കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍,കളവ്,കൊള്ള എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്.

ജാര്‍ഖണ്ഡില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ളത് 74 ശതമാനം പേര്‍. കണക്കുകളില്‍ കേരളം നാലാമതാണെങ്കിലകും മറ്റുള്ള സംസ്ഥാനങ്ങളെ പേലെയല്ല സമരങ്ങളില്‍ പങ്കെടുത്തതിനാലാണ് ഇവര്‍ കേസില്‍ ഉള്‍പെട്ടത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ബലാല്‍സംഘം,കൊലപാതകം,കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പെട്ടിട്ടുള്ളവര്‍ കൂടുതലായി ഉള്ളത്.
സഭകളിലെ കോടീശ്വരന്‍മാരുടെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്്. ലോക്‌സഭയില്‍ 51 ശതമാനം പേരും രാജ്യസഭയില്‍ 65 ശതമാനം പേരും കോടിപതികളാണ്. കേരളത്തിലെ എംപിമാരിലും എംഎല്‍എമാരിലും 72 ശതമാനം പേരും കോടിപതികളാണ്.