HIGHLIGHTS : തിരു : വിളപ്പില്‍ശാല മാലിന്യ സംസ്‌ക്കരണ പ്ലാന്റ്് അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുമായി
തിരു : വിളപ്പില്‍ശാല മാലിന്യ സംസ്‌ക്കരണ പ്ലാന്റ്് അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരുമായി സമരസമിതി ധാരണയായി. മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി അറിയിച്ചു. ഇന്നലെ വൈകീട്ട് സമരസമിതി നേതാക്കളും ഉമ്മന്‍ചാണ്ടിയും മഞ്ഞാളംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരസമിതി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയെ തുടര്‍ന്ന് പ്രദേശത്ത് തുടര്‍ന്നൂ വന്ന അനിശ്ചിതകാല ഹര്‍ത്താല്‍ അവസാനിപ്പിച്ചു.


അതെ സമയം നാലു ദിവസമായി നിരാഹാരം തുടരുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ അവരെ പോലീസ് സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലും നിരാഹരം തുടര്‍ന്ന അവര്‍ ഒത്തുതീര്‍പ്പുകളെ തുടര്‍ന്ന് രാത്രിയില്‍ നിരാഹരം അവസാനിപ്പിച്ചു.
സമരം അവസാനിപ്പിക്കാന്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥകളുമായി കവയത്രി സുഗതകുമാരി തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.