ചെട്ടിപ്പടി ഹോംനേഴ്‌സ് പീഠനം : കൂടുതല്‍പേര്‍ പിടിയില്‍ : പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിപട്ടികയില്‍

Anees muhammed,jabbar,shukoor,jameela

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ജോലിചെയ്തിരുന്ന ഹോം നേഴ്‌സിനെ തട്ടിക്കൊണ്ടുപോയി നിരവധിപേര്‍ക്ക് കാഴ്ച വെച്ച കേസില്‍ വീണ്ടും അറസ്റ്റ് കേസിലെ ഒന്നാം പ്രതി അനീഷിന്റെ മൂന്നാമത്തെ ഭാര്യ ജംഷീന, എടപ്പാള്‍ സ്വദേശിയും കാടാമ്പുഴയില്‍ താമസക്കാരനുമായ നെല്ലിശ്ശേരി ചാലിക്കല്‍ അബ്ദുള്‍ ഷുക്കൂര്‍(40) എന്നിവര്‍ കൂടിയാണ് ഈ കേസില്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 6 ആയി. ഊട്ടിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രതിപട്ടികയില്‍ ഉള്ളതായി സൂചനയുണ്ട്.

2011 ഡിസംബര്‍ 30 നാണ് തിരൂര്‍ കെയര്‍ വെല്‍ ഹോം നഴ്‌സിങ് എന്ന സ്ഥാപനത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന യുവതിയെ ഈ കേസിലെ പ്രതിയായ ജമീല പരിചയപ്പെട്ട് കൂടുതല്‍ പണവും സൗകര്യവുമുള്ള സ്ഥലത്ത് ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി പരപ്പനങ്ങാടി ചെട്ടിപ്പ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഈ കേസിലെ ഒന്നാം പ്രതി അനീഷിന് കൈമാറിയത്.

അനീഷും ഇയാളുടെ ഭാര്യ ജംഷീനയും പെണ്‍കുട്ടിയെ ഗൂഡല്ലൂര്‍, ഊട്ടി, വേങ്ങര,മഞ്ചേരി എന്നീ സ്ഥലങ്ങളിലെത്തിച്ച് പ്രമുഖര്‍ക്ക് കൈമാറിയിരുന്നു. ഇതിനു ശേഷം ചെമ്മാട് വെച്ച് ഈ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം എസ്പി സേതുരാമന്റെ നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി സലീം അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലേയും വിവിധ സ്ഥലങ്ങളില്‍ വച്ച് 50 ഓളം പേര്‍ പേര്‍ പെണ്‍കുട്ടിയെ ബലാല്‍ സംഘം ചെയ്തതായി അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഡിവൈഎസ്പി പറഞ്ഞു. അതിനിടെ തമിഴ്‌നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഊട്ടിയില്‍ വച്ച് തന്നെ പീഠിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നു.

 

ചെട്ടിപ്പടി ഹോംനേഴ്‌സ് പീഡനം; കൂടുതല്‍ പേര്‍ പിടിയില്‍

 

Share news
error: Content is protected !!
Scroll to Top