ചൂട് നിരുറവയ്ക്ക് കാരണം വൈദ്യുതി ചോര്‍ച്ച

ഫറോക്ക്: കടലുണ്ടി വട്ടപ്പറമ്പിലെ വീട്ടുമുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ നിന്ന് ചൂട് നീരുറവ പ്രവഹിക്കാന്‍ കാരണമായത് വൈദ്യുതി ചോര്‍ച്ചയാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച ഭൂഗര്‍ഭജല വകുപ്പധികൃതരും കെഎസ്ഇബി ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വൈദ്യുതി ചോര്‍ന്ന് ഭൂമിയിലേക്ക് പ്രവഹിക്കുന്നത് കണ്ടെത്തിയത്. വീട്ടിലേക്കുള്ള കെഎസ്ഇബി ലൈനില്‍ നിന്ന് മെയിന്‍ സ്വിച്ച് ബോര്‍ഡിലെത്തുന്ന വൈദ്യുതിയാണ് എര്‍ത്ത് വയറിലൂടെ ഭൂമിയിലേക്ക് ചോര്‍ന്നുകൊണ്ടിരുന്നതെന്ന് ഭൂഗര്‍ഭ ജലവകുപ്പിലെ ഹൈഡ്രോഗ്രാഫിറ്റ് പറഞ്ഞു.

ബുധാഴ്ച രാവിലെ മുതലാണ് വട്ടപറമ്പിനു സമീപം ചീപ്പുത്തിപാടം പതിയില്‍ പതയില്‍ ബിനോയിയുടെ വീട്ടുമുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ ചൂട് നീരുറവ കണ്ടത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാവുകയായിരുന്നു. എന്നാല്‍ വൈദ്യുതി ചോര്‍്ച്ചയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശ്വസത്തിലായി.

Share news
error: Content is protected !!
Scroll to Top