ചീരയില കട്‌ലറ്റ്

ആവശ്യമുളള സാധനങ്ങള്‍

1) ചീരയില ചെറുതായി അരിഞ്ഞത് – 4 കപ്പ്
2) ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 എണ്ണം
3) സവാള ചെറുതായ് അരിഞ്ഞത് – അര കപ്പ്
4) പച്ചമുളക് വട്ടത്തിലരിഞ്ഞത് – 1 എണ്ണം
5) ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ടീസ്പൂണ്‍
6) എണ്ണ – പൊരിക്കാനാവശ്യത്തിന്
7) കോഴിമുട്ട അടിച്ച് പതപ്പിച്ചത് – കാല്‍ കപ്പ്
8) ഉപ്പ് – ആവശ്യത്തിന്
9) റൊട്ടിപൊടി- അര കപ്പ്

തയ്യാറാക്കുന്ന വിധം
ചീരയില 10 മിനിട്ട് നിറം പോകാതെ ആവികയറ്റി വേവിച്ച ശഷേഷം ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ചു വെക്കുക. ചൂടായ എണ്ണയില്‍ 3, 4, 5 ചേരുവകള്‍ വഴറ്റി വാങ്ങി വെച്ച് തണുത്തശേഷം ഉരുളകിഴങ്ങും ചീരയിലയും ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് ഇഷ്ടമുള്ള രൂപത്തില്‍ പരത്തി അടിച്ച് പതപ്പിച്ച് കോഴിമുട്ട അതിനുമുകളില്‍ പുരട്ടി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ ഓരോന്നായി വറുത്തു കോരുക.

 

Related Articles