HIGHLIGHTS : തൊടുപുഴ: കനത്ത മഴയെയും ഉരുള്‍ പൊട്ടലിനെയും മണ്ണ് ഇടിച്ചിലിനെയും തുടര്‍ന്ന് നിരവധി പേര്‍ മരിക്കുക
തൊടുപുഴ: കനത്ത മഴയെയും ഉരുള്‍ പൊട്ടലിനെയും മണ്ണ് ഇടിച്ചിലിനെയും തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ഗതാഗതം തടസ്സപെടുകയും ചെയ്ത ചീയപ്പാറയില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
കുത്തനെയുള്ള ചെരിവില്‍ വടം കെട്ടിയിറങ്ങിയാണ് അതി സാഹസികമായി സേന രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കെയാണ് സേനയുടെ പ്രവര്‍ത്തനം. മണ്ണിടിച്ചിലില്‍ താഴേക്ക് മറിഞ്ഞ് വീണ വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും തിരച്ചില്‍ നടത്തുന്നുണ്ട്.

കാലവര്‍ഷ കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേര്യമംഗലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ നേര്യമംഗലത്തെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗം ചീയപ്പാറയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
MORE IN പ്രധാന വാര്‍ത്തകള്‍
