HIGHLIGHTS : കൊല്‍ക്കത്ത : ബന്ധ വൈരികളായി തീര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ
കൊല്‍ക്കത്ത : ബന്ധ വൈരികളായി തീര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചില്ലറ വില്‍പന വിദേശ കമ്പനികള്‍ക്കെതിരെയുള്ള സമരത്തിനെതിരെ കോണ്‍ഗ്രസ്. കല്‍ക്കത്തയിലാണ് ഇന്ന് ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് റാലി നടത്തുന്നത്. ബംഗാളില്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശ കുത്തകകള്‍ക്ക് നിക്ഷേപം അനുവദിച്ചില്ലെങ്കില്‍ ബന്ദ് തുടങ്ങിയ സമരങ്ങള്‍ നടത്തുമെന്നും ബംഗാളിലെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തില്‍.
ആദ്യമായാണ് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചിലറ വില്‍പന രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വേണ്ടി സമരം ചെയ്യുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മറ്റൊരു നിലപാട് സ്വീകരക്കുന്ന കോണ്‍ഗ്രസില്‍ ഈ സമരങ്ങള്‍ തിരിച്ചടിയാകും.