HIGHLIGHTS : നിലമ്പൂര്‍ അകമ്പാടത്തിനടുത്ത് ചാലിയാറില്‍ 2 എന്‍്ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍
മലപ്പുറം :നിലമ്പൂര്‍ അകമ്പാടത്തിനടുത്ത് ചാലിയാറില്‍ 2 എന്‍്ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.വെണ്ണേക്കോട് കോളനിക്ക് സമീപത്തുള്ള കുറുവമ്പുഴയിലെ ചെക്ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കോയമ്പത്തുരില്‍ നിന്ന് എന്‍്ജിനിയറിങ്ങ് പഠനം 2011ല്‍ പൂര്‍ത്തിയാക്കിയ തലശ്ശേരി സ്വദേശി അനില്‍കുമാറിന്‍്‌റ മകന്‍ ആകാശ്അനില്‍്, കിഴക്കെ പാണ്ടിക്കാട് സ്വദേശി ഉണ്ണികൃഷ്ണന്‍്‌റ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. 5 മണിയോടെ വാഹനത്തില്‍ ഇവിടെയെത്തിയ ഇവരുടെ കൂടെ മറ്റ് 4 പേര്‍ കൂടെയുണ്ടായിരുന്നു കുളിക്കാനിറങ്ങിയ ഇവര്‍ ചെക്ഡാമിന്റ 20 മീറ്റര്‍ താഴെയുള്ള കയത്തില്‍ പെട്ടുപോകുകയായിരുന്നു
നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും.നാട്ടകാരും രംഗത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെ നാട്ടകാരാണ് മൃത്‌ദേഹങ്ങള്‍ മുങ്ങിയെടുത്തത്
മരിച്ച ആകാശിന്റ പിതാവ് അനില്‍കുമാര്‍ എല്‍ഐസി കണ്ണൂര്‍ ഡിവിഷണല്‍ മാനേജരാണ്.മനോജിന്‍്‌റ പിതാവ് ഉണ്ണികൃഷ്ണന്‍് വിദേശത്താണ്.


മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്