HIGHLIGHTS : തിരു : മുന്‍ സിപി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി
തിരു : മുന്‍ സിപി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നും കോട്ടുമുറിക്കലിനെ നീക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോട്ടമുറിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്‍രെ റിപ്പോര്‍ട്ടനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയുടേതായിരിക്കും.
സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി ഒാഫീസ് ഉപയോഗിപ്പെടുത്തി എന്നതിനാണ് ഇദേഹത്തിനെതിരെ നടപടിയെടുത്തത്.


സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്. എംഎം മണിക്കെതിരെ നടപടിയെടുക്കണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ചചെയ്യും.
യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുക്കുന്നുണ്ട്.
വിവാദ വിഷയങ്ങളൊന്നും തന്നെ ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്തിരുന്നില്ല.