HIGHLIGHTS : ഗുവാഹത്തി : സുഹൃത്തിന്റെ

ഗുവാഹത്തി : സുഹൃത്തിന്റെ ജന്മ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഗുവഹാത്തിയിലെ തിരക്കേറിയ തെരുവില്‍ വെച്ച് രാത്രിയില്‍ അടിച്ചും, നിലത്തിട്ട് വലിച്ചും വസ്ത്രമുരിഞ്ഞും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തിങ്കളാഴ്ച നടന്ന സംഭവം അവിടുത്തെ ഒരു പ്രാദേശിക ചാനലാണ് പുറത്ത് വിട്ടത്
സിറ്റി ബാറില്‍ നിന്ന് ജന്മദിന പാര്‍ട്ടിക്ക് പോയി വരികയായിരുന്ന കുട്ടിയെ അരമണിക്കൂറോളം സമയം കയ്യേറ്റം ചെയ്യുകയായിര്ന്നു. ജനം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയല്ലാതെ സംഭവത്തില്‍ ഇടപെടുകയോ ഇത് ചെയ്ത ഇരുപതോളം വരുന്ന യുവാക്കള തെടയുകയോ ചെയ്തില്ല്. പിന്നീട് അവിടെയെത്തിയ പോലീസാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
എന്നാല്‍ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ നാലുപേരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവം വിവാദമാവുകയും രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഈ സംഭവം രാജ്യത്തിന് തന്നെ വളരെ അപമാനകരമാണെന്നും സംഭവം അറിഞ്ഞിട്ടും ഒരതിക്രമം നടക്കുന്നതിന് അനുവദിച്ച പോലീസുകാര്‍ക്കെതിരെ ശ്ക്തമായ നടപടിയെടുക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും അടിയന്തിരമായി ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയ സാംസ്‌കാരിക സിനിമാരംഗത്തെ നിരവധിപേര്‍ സോഷ്യല്‍ നെറ്റവര്‍ക്ക്് സൈറ്റുകളായ ട്വിറ്ററിലൂടേയും ഫേസ്ബുക്കിലൂടേയും പ്രതിഷേധം അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെ അടിയന്തര നടപടിയെടുക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗി അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.