HIGHLIGHTS : ആലപ്പുഴ: വിവാദങ്ങളെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ ന...
ആലപ്പുഴ: വിവാദങ്ങളെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗണേഷിന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് എന്‍എസ്എസ് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.

ബിജെപിയോടും, നരേന്ദ്ര മോദിയോടും എന്‍എസ്എസിന് ഒരേ സമീപനമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.