Section

malabari-logo-mobile

ഗണേഷ് രാജിവെക്കേണ്ടെന്ന് യുഡിഎഫ്

HIGHLIGHTS : തിരു : മന്ത്രി കെ.ബി ഗണേശ് കുമാര്‍ രാജിവെക്കേണ്ടെന്ന്

തിരു : മന്ത്രി കെ.ബി ഗണേഷ്കുമാര്‍ രാജിവെക്കേണ്ടെന്ന് യുഡിഎഫ് യോഗത്തില്‍ ധാരണ. ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഘടകകക്ഷികള്‍ നടത്തിയ ഇടപെടലാണ് ഗണേശ് കുമാറിന് അനുകൂലമായ തീരുമാനത്തിലേക്ക് നയിച്ചത്. അതേ സമയം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെ അനുനയിപ്പിച്ചുകൊണ്ടാണ് ധാരണ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ സംഭവത്തില്‍ തുടര്‍ വിവാദം ഉണ്ടാകരുതെന്ന് പി.സി ജോര്‍ജ്ജിനോട് യോഗം ആവശ്യപ്പെട്ടു.

രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.
കെഎം മാണി, ആര്‍ ബാലകൃഷ്ണ പിള്ള, ജോണി നെല്ലൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഗണേഷ്കുമാാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പി.സി ജോര്‍ജ്ജിന്റെ പരാതിയെതുടര്‍ന്ന് ഗണേശ്കുമാറിന്റെ രാജി ആവശ്യപ്പെടുകയാണെങ്കില്‍ അത് മുന്നണിയുടെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്ന് ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി ചേര്‍ന്ന കെ.പി.സി.സി ഏകോപനസമിതി യോഗത്തിലും ഗണേശ്കുമാര്‍ തത്കാലം രാജിവെക്കേണ്ട എന്നാണ് ധാരണ ഉണ്ടായത്. അതേസമയം ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയുംചെയ്തിരുന്നു. രാത്രി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ മന്ത്രി ഗണേശ് കുമാര്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടികാഴ്ച നടത്തി.

യുഡിഎഫിലെ ഒരു വിഭാഗം ഗണേശിന് പിന്‍തുണയായി രംഗത്തെത്തിയതോടെയാണ് ഗണേശ് രാജിസന്നദ്ധതയില്‍ നിന്ന് പിന്‍തിരിഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!