Section

malabari-logo-mobile

കോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി

HIGHLIGHTS : കോഴിക്കോട് : ടി പി വധക്കേസില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം

കോഴിക്കോട് : ടി പി വധക്കേസില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് അറസ്‌റ്റെന്ന് സിപിഐഎം വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ വൈകീട്ട് 6മണി വരെയാണ് ഹര്‍ത്താല്‍.

ജില്ലയിലാകെ കനത്ത രീതിയില്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തു നിന്നും എംഎസ്പി യുടെ നിരവധി കമ്പനികള്‍ ക്രമസമാധാനപാലനത്തിനായി ഇവിടെ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!