കോഴിക്കോട് പന്തീരാങ്കാവില്‍ ഹോട്ടല്‍ ഉടമയെ വെട്ടി

പന്തീരാങ്കാവ് : എസ് ഡി പി ഐ – ആര്‍ എസ് എസ് സംഘര്‍ഷമുണ്ടായ പന്തീരാങ്കാവില്‍ ബൈക്കിലെത്തിയ സംഘം ഹോട്ടലുടമയെ വെട്ടി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ജിഷ സ്മാര്‍ട്ട് കഫേ ഉടമ പുനത്തില്‍ ഫൈസലിനെ (43) വെട്ടി പരിക്കേല്‍പ്പിച്ചത്.

ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘമാണ് ഹോട്ടല്‍ പൂട്ടാനൊരുങ്ങുകയായിരുന്ന ഫൈസലിനെ വെട്ടിയത്. തലക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവോണനാളില്‍ എസ് ഡി പി ഐ , – ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പന്തീരാങ്കാവില്‍ ശക്തമായ പോലീസ് സാന്നിധ്യമുണ്ട്. ഇതിനിടയിലാണ് ഹോട്ടലുടമയെ വെട്ടിയത്.

 

Share news
error: Content is protected !!
Scroll to Top