HIGHLIGHTS : മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നേക്കും കോഴിക്കോട്: ലീഗ് ബാധ്യതയെന്ന
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നേക്കും
കോഴിക്കോട്: ലീഗ് ബാധ്യതയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ തുടര്‍ന്ന് യുഡിഎഫിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറി. ഇതേ തുടര്‍ന്ന് നാളെ നടക്കാനുള്ള ഉഭയ കഷി ചര്‍ച്ച മാറ്റിവെച്ചതായാണ് വിവരം. മുന്നണിയില്‍ തുടരുന്നകാര്യം ആദ്യം തീരുമാനിക്കട്ടെ എന്നിട്ടാകാം ഉഭയകക്ഷി ചര്‍ച്ചയെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച നടക്കുന്ന മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോണ്‍ഗ്രസ്സുമായി സഹകരിച്ചാല്‍ മതി എന്ന നിലപാടിലാണ് ലീഗ്.
മുസ്ലീം ലീഗിന് നേരെയുള്ള കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തിന്റെ കടന്നു കയറ്റം അംഗീകരിച്ചു കൊടുക്കേണ്ട എന്ന കര്‍ശന നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം.