HIGHLIGHTS : നെയ്യാറ്റിന്‍കര: കേരളത്തില്‍ രാഷ്ട്രീയ
നെയ്യാറ്റിന്‍കര: കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്ന രാഷ്ട്രീയം ഇനി വേണ്ടെന്ന് എ കെ ആന്റണി. ആര്‍ ശെല്‍വരാജിനുവേണ്ടി നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനെത്തിയതായിരുന്നു ഇദേഹം.
നിയമ പരിപാലനം പോലീസിനും കോടതിക്കും വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്കും കൊലക്കയര്‍ വിധിക്കരുതെന്നും രാഷ്ട്രീയം ആശയപരമായി നേരിടേണ്ടതാണെന്നും ആന്റണി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ സിപിഐഎം ജയിച്ചാല്‍ കേരളത്തില്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് ആന്റണി നൂറില്‍ നൂറ് മാര്‍ക്കും നല്‍കി.
ആന്റമിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് എത്തുകയാണ്. രണ്ടു ദിവസം അദേഹം മണ്ഡലത്തില്‍ പ്രചരം നടത്തും . ഇതോടെ നെയ്യാറ്റിന്‍കര മണ്ഡലം അതിന്റെ അവസാന ആലസ്യവും വിട്ട് തിരഞ്ഞെടുപ്പ് ചൂടില്‍ ഇളകിമറിയുമെന്നാണ് കരുതുന്നത്.