കൊലപാതക രാഷ്ട്രീയത്തിനെതിരായ നിലപാടു തുടരും: വിഎസ്

ദില്ലി : കൊലപാതക രാഷ്ട്രീയത്തിനെതിരെ തന്റെ നിലപാട് തുടരുമെന്ന് വി എസ്. ദില്ലിയില്‍ എകെജി ഭവനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദേഹം.
വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാനുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അപ്പോള്‍ കാണാമെന്നായിരുന്നു വിഎസിന്റെ മറുപടി.
നാളെ നടക്കുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിഎസ്.

Share news
error: Content is protected !!
Scroll to Top