HIGHLIGHTS : തിരു : കൊച്ചിമെട്രോ നിലവിലെ എംഡിയായ ടോം ജോസിനെ തല്‍സ്ഥാത്തു നിന്ന് മാറ്റ
തിരു : കൊച്ചിമെട്രോ നിലവിലെ എംഡിയായ ടോം ജോസിനെ തല്‍സ്ഥാത്തു നിന്ന് മാറ്റി. പകരം ഏലിയാസ് ജോര്‍ജ്ജിന് ചുമതല നല്‍കി. അഡീ.ചീഫ് സെക്രട്ടറിയും വൈദ്യതി ബോര്‍ഡ് ചെയര്‍മാനുമാണ് ഏലിയാസ് ജോര്‍ജ്.
ടോം ജോസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പകരം ഇദേഹത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി നിയമിക്കും.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
കൊച്ചി മെട്രോയുടെ നിര്‍മാണ നടപടികളില്‍ സംസ്ഥാനത്തിന്റെ വീഴ്ച വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും.