HIGHLIGHTS : കോഴിക്കോട് : തീരദേശ
കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ജംഗ്ഷന്മുതതല് പൊന്നാനി ആശാന് പടി റോഡ് വരെയാണ് ടിപ്പുസുല്‍ത്താന്‍ റോഡ് നിര്‍മ്മിക്കുക. 1765-1790 കാലയളവില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മിച്ച റോഡിന്റെ അലൈന്മെന്റില് തന്നെയാകും റോഡ് നിര്‍മിക്കുക. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 56 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

ഈ ഫണ്ടുപയോഗിച്ച് ഈ റോഡിന്റെ ആദ്യഘട്ടമായ ആശാന്പടിമുതല് താനൂര്‍ തെക്ക് വരെയുള്ള ഭാഗത്ത് പ്രവര്‍ത്തി ആരംഭിക്കും തുടര്‍ന്ന് അഞ്ച് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തി നടക്കുക.
താനൂര്‍, പരപ്പനങ്ങാടി, കടലുണ്ടി നഗരം, ബേപ്പൂര്‍, മാറാട് തുടങ്ങിയവ കനത്ത ജനസാന്ദ്രതയുള്ള പ്രദേശങ്ങളായതിനാല്‍ ഭൂമി ഏറ്റെടുക്കലും മറ്റും സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.
സമാന സാംസ്കാരിക സ്വഭാവമുള്ള മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും തീരദേശങ്ങളെ സംയോജിപ്പിക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാര്‍ മേഖലയിലെ സമഗ്ര വികസനതതിനാകും വഴിയൊരുക്കുക.