കേരളത്തില്‍ ഗോവധം നിരോധിക്കില്ലെന്ന് കെ സുരേന്ദ്രന്‍

_81372852_81372851തൃശൂര്‍: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പൊടിപൊടിക്കവേ കേരളത്തില്‍ ഗോവധം നിരോധിക്കില്ലെന്ന സൂചനകളുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഗോവധം നിരോധിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞത്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവധ നിരോധനത്തിനു നിയമപരമായി യാതൊരു തടസവുമില്ല. എന്നാല്‍ ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. ഒരു സര്‍ക്കാരിനെയും ഗോവധ നിരോധനം അടിച്ചേല്‍പ്പിക്കില്ല. നിരോധനത്തിനു സര്‍ക്കാര്‍ തയാറാണെങ്കില്‍ അതിന് അവസരം ഒരുക്കിക്കൊടുക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ അനധികൃത അറവുശാലകള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചതോടെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിരോധനം ഉണ്ടാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഗോവധ നിരോധനം. പശു, കാള എന്നിവയെ വധിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top