കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരു: കേരളത്തിലും ലക്ഷദ്വീപിലും 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയുണ്ടാകുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുവടക്കന്‍ കാലവര്‍ഷം കേരളത്തിലെത്തിയതോടെ വരുംദിവസങ്ങളിലും വ്യാപകമായ മഴയുണ്ടാകും. കേരളതീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം തിങ്കളാഴ്ച അര്‍ദ്ധരാത്രിവരെ 50 മുതല്‍ 60 വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും. കേരളത്തിലെയും മിനിക്കോയിലെയും തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയിട്ടുണ്ട്. കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ കാലവര്‍ഷം സജീവമായിരുന്നു. കൊടുങ്ങല്ലൂരില്‍ 8 സെന്റിമീറ്ററും പൊന്നാനി വൈക്കം എന്നിവിടങ്ങളില്‍ 7 സെന്റിമീറ്ററും ചേര്‍ത്തലയില്‍ 6 സെന്റിമീറ്ററുംവിധം മഴലഭിച്ചു. ചാലക്കുടി, മാവേലിക്കര, പിറവം,പെരുമ്പാവൂര്‍, ഹോസ്ദുര്‍ഗ്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ അഞ്ച്‌സെന്റിമീറ്റര്‍ മഴ പെയ്തു.

കഴിഞ്ഞ വര്‍ഷംജൂണ്‍ അഞ്ചിനാണ് കാലവര്‍ഷം ആരംഭിച്ചത്. 2011 ല്‍ മെയ് 29 നും 2010 ല്‍ മെയ് 31 നും കാലവര്‍ഷം തുടങ്ങിയിരുന്നു. ഈ വര്‍ഷം ജൂണ്‍ മൂന്നിന് മഴ എത്തുമെന്നായിരുന്നു പ്രവചനമെങ്കിലും രണ്ടുദിവസം നേരത്തെ കാലവര്‍ഷംസജീവമായി.

 

Share news
error: Content is protected !!
Scroll to Top