HIGHLIGHTS : അടൂര്‍ : പത്തനംതിട്ടയിലെ അടൂരില്‍ ട്രാഫിക് ജോലിയിലുണ്ടായിരുന്ന .
അടൂര്‍ : പത്തനംതിട്ടയിലെ അടൂരില്‍ ട്രാഫിക് ജോലിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റൂ. അടൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ശൂരനാട് പ്ലാവിള വടക്കേതില്‍ സോമന്‍(54) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൊട്ടാരക്കര ഉമ്മന്നൂര്‍ വലിയവിള കിഴക്കേതില്‍ രാജേഷ് ജോണി(36), പന്നിവിഴ കൃഷ്ണവിഹാറില് രവി(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇവര്‍ അടൂര്‍ സെന്‍ട്രല്‍ ജങ്ഷനിനടുത്ത് കിഴക്ക് തട്ട റോഡിലേക്ക് തിരിയുന്നിടത്ത് ട്രാഫിക്് ഡ്യൂട്ടിയിലുണ്ടായിരുന്നവരായിരുന്നു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
ഇതോടെ സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യതാപമേറ്റവരുടെ എണ്ണം 12 ആയി.
കോഭിക്കോട് കുന്നമംഗലത്ത് തൂറസ്സായ സ്ഥലത്ത് പണിയിടുക്കുന്നതിനിടെ പറയം വീട്ടില്‍ ആനന്ദനെന്നയാള്‍ക്ക് സൂര്യതാപമേറ്റിരുന്നു.
