HIGHLIGHTS : കോഴിക്കോട്: പ്രമാദമായ കെടി ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്
കോഴിക്കോട്: പ്രമാദമായ കെടി ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രൈംബ്രാഞ്ചാണ് കേസ് പുനരന്വേഷിക്കുക. കോഴിക്കോട് യൂണിറ്റിലെ ഡിവൈഎസ്പി ഷൗക്കത്തലിക്കാണ് അന്വേഷണ ചുമതല.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം.

എന്നാല്‍ ഈ കേസ് സംസ്ഥാനപോലീസ് അട്ടിമറിച്ചതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് ആവശ്യമെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
നേരത്തെ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും സുപ്രീംകോടതിയിടപെട്ട് വധശിക്ഷ റദ്ധാക്കുകയും ചെയ്തിരുന്നു.