കെഎം മാണിക്കും പിസി ജോര്‍ജ്ജിനുമെതിരെ വിജിലന്‍സ് കേസ്

HIGHLIGHTS : തൃശുര്‍ : നെല്ലിയാമ്പതി എസ്റ്റേറ്റിന്റെ പാട്ടകരാര്‍ ലംഘിച്ച് വനഭൂമി

തൃശുര്‍ : നെല്ലിയാമ്പതി എസ്റ്റേറ്റിന്റെ പാട്ടകരാര്‍ ലംഘിച്ച് വനഭൂമി കയ്യേറ്റം ചെയ്ത കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു എന്ന പരാതിയില്‍ ധനകാര്യമന്ത്രി കെ എം മാണിക്കും ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനുമെതിരെ അന്വഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. മലയാളവേദി എന്ന സാമൂഹ്യ സംഘടനയുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് പട്ടുകുളം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വഷണത്തിന് ഉത്തരവിട്ടത്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയാണ് കേസന്വഷിക്കുക. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നാം പ്രതി പിസി ജോര്‍ജ്ജും രണ്ടാം പ്രതി കെ എം മാണിയുമടക്കം എട്ടുപേര്‍ക്കെതിരെയാണ് കോടതി അന്വഷണത്തിനുത്തരവിട്ടിരിക്കുന്നത്. മറ്റുള്ളവര്‍ എസ്റ്റേറ്റ് ഉടമകളാണ്.

sameeksha-malabarinews

പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ തുടര്‍ന്നും കൈവശം വെച്ചതിലും വനഭൂമി പണയമാക്കി വായ്പയെടുത്തതിലും കയ്യേറ്റത്തിലും കെഎം മാണിയ്ക്കും പിസി ജോര്‍ജ്ജിനും പങ്കുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതാണ് കോടതി ശരിവെച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!